കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന കേരള ഗവൺമെന്റ് അംഗീകാരമുള്ള ഒരു വർഷ കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി (പ്രീ-പ്രസ്സ് ഓപ്പറേഷൻ/ പ്രസ്സ് വർക്ക്) പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആന്റി ഫിനിഷിംഗ് 2020-2021 കോഴ്‌സുകൾക്ക് അപേക്ഷിക്കാം.
അപേക്ഷകർ എസ്.എസ്.എൽ.സി പാസ്സായിരിക്കണം.
പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
അപേക്ഷാ ഫോറം, പ്രോസ്പക്റ്റസ് എന്നിവ 100 രൂപയ്ക്ക് നേരിട്ടും 125 രൂപ മണിഓർഡറായി മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-24 എന്ന വിലാസത്തിൽ അയച്ചാൽ തപാലിലും ലഭിക്കും.
വിശദവിവരങ്ങൾക്ക് 0471-2467728, 0471-2474720. വെബ്‌സൈറ്റ്: www.captkerala.com. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 30.
പി.എൻ.എക്സ്. 2197/2020
- Log in to post comments