Post Category
കെപ്‌കോ ചിക്കൻ: ഏജൻസികൾക്ക് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ഉൽപ്പാദിപ്പിച്ച് വിൽപ്പന നടത്തുന്ന കെപ്‌കോ ചിക്കന്റെ വിതരണശൃംഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ഏജൻസികൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഏജൻസികൾ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷ, മാനേജിംഗ് ഡയറക്ടർ, സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ, പേട്ട, തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ ജൂൺ 30ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് ലഭിക്കത്തക്കവണ്ണം അയക്കണം.
വിശദവിവരങ്ങൾക്കും നിലവിൽ ഏജൻസിയുള്ള സ്ഥലങ്ങൾ മനസ്സിലാക്കുന്നതിനും താഴെകാണുന്ന നമ്പരിലോ വെബ് അഡ്രസ്സിലോ ബന്ധപ്പെടണം. ഫോൺ: 9495000921, 9495000915, 0471-2478585, www.kepco.co.in.
പി.എൻ.എക്സ്. 2198/2020
date
- Log in to post comments