തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: ജില്ലയിൽ പ്രാഥമിക വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 25,36,118 വോട്ടർമാർ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രാഥമിക വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ജൂൺ 17 ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക പ്രകാരം ജില്ലയിൽ 25,36,118 വോട്ടർമാരാണുള്ളത്. ഇതിൽ 11,97,536 പേർ പുരുഷന്മാരും 13,38,575 സ്ത്രീകളും 7 പേർ ഭിന്നലിംഗക്കാരുമാണ്.
കോർപ്പറേഷൻ പരിധിയിൽ 2,52,989 വോട്ടർമാരാണുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ സ്ത്രീകളാണ് 1,32,840 പേർ, 1,20,149 പേർ പുരുഷന്മാരാണ്. ജില്ലയിലെ ഏഴ് മുനിസിപ്പാലിറ്റികളിലായി 3,35,530 വോട്ടർമാരുള്ളതിൽ 1,54,811 പേർ പുരുഷന്മാരും 1,80719 പേർ സ്ത്രീകളുമാണ്. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിലായി 19,47,599 വോട്ടർമാരാണുള്ളത്. ഇതിൽ 9,22,576 പേർ പുരുഷന്മാരും 10,25,016 പേർ സ്ത്രീകളും 7 പേർ ഭിന്നലിംഗക്കാരുമാണ്. ഗ്രാമപഞ്ചായത്ത് പരിധിയിൽ 1,47,740 പുതിയ വോട്ടർമാരുളളത്. ഇതിൽ 65807 പേർ പുരുഷന്മാരും 81933 പേർ സ്ത്രീകളുമാണ്.
ഈ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേരു ചേർക്കുന്നതിനായി ഇനിയും അവസരം നൽകും.
- Log in to post comments