Skip to main content

യോഗാദിനം : വിവിധ മത്സരങ്ങൾ

ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷ്ണൽ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. യോഗ ഒരു ജീവിതചര്യ എന്നതാണ് ഹൈസ്‌കൂൾ വിഭാഗത്തിന്റെ വിഷയം. ഹയർസെക്കന്ററി വിഭാഗം വിഷയം യോഗ ഒരു ചികിത്സാ ശാസ്ത്രം എന്നതാണ്. ഉപന്യാസങ്ങൾ 500 വാക്കിൽ കവിയാൻ പാടില്ല. ജൂൺ 20 ന് നാല് മണിയ്ക്ക് മുൻപായി idykerala@gmail.com എന്ന വിലാസത്തിൽ അയയ്ക്കണം. ഉപന്യാസത്തിൽ വിദ്യാർത്ഥിയുടെ പേര്, സ്‌കൂൾ, ക്ലാസ്, ജില്ല എന്നിവ വ്യക്തമായി എഴുതിയിരിക്കണം.
പൊതുജനങ്ങൾക്കായി യോഗ പരിശീലനത്തിൽ വീഡിയോ മത്സരം കൂടി സംഘടിപ്പിക്കുന്നു. 3 മിനിറ്റിൽ കുറയാത്ത യോഗ ചെയ്യുന്നതിന്റെ വീഡിയോ നാഷ്ണൽ ആയുഷ് മിഷൻ ഫേസ്ബുക്ക് പേജിലേക്ക് അപ്ലോഡ് ചെയ്യേണ്ടതാണ്. മത്സരങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 8589038770, 9847498452 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date