Skip to main content

സ്വയം തൊഴിൽ പദ്ധതികൾക്ക് അപേക്ഷിക്കാം

കൊടുങ്ങല്ലൂർ നഗരസഭ എൻ യു എം എല്ലിന്റെ ഭാഗമായി സ്വയം തൊഴിൽ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. നഗരസഭ പരിധിയിൽ താമസക്കാരായ റേഷൻ കാർഡിൽ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള ആർക്കും അപേക്ഷിക്കാം. കുടുംബശ്രീ, പി എം എ വൈ ഗുണഭോക്താക്കൾ, കോവിഡ് 19 മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ, ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയവർ എന്നിവർക്ക് മുൻഗണന. താല്പര്യം ഉള്ളവർ നഗരസഭ സി ഡി എസ് ഒന്നിൽ പ്രവർത്തിക്കുന്ന എൻ യു എൽ എം ഓഫീസുമായി ബന്ധപ്പെടുക.
 

date