Skip to main content

തൃശൂർ സിറ്റി പോലീസിന്റെ ഗാർഹിക പ്രശ്‌ന പരിഹാര കേന്ദ്രം

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഗാർഹിക കുറ്റകൃത്യങ്ങൾക്കെതിരെ കേരളാ പോലീസ് ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ഗാർഹിക പ്രശ്‌ന പരിഹാര കേന്ദ്രം (ഡോമസ്റ്റിക് കോൺഫ്‌ളിറ്റ് റസലൂഷ്യേൻ സെന്റർഴേസ് അഥവാ ഡിസിആർസി) തൃശുർ സിറ്റി പോലീസ് തുടങ്ങി. ഗാർഹികാതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ കേൾക്കുന്നതിന് വേദിയൊരുക്കുക, തീർപ്പുകൽപ്പിക്കുക, കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. തൃശൂർ സിറ്റി പോലീസ് വനിതാ സെല്ലിന്റെ ആഭിമുഖ്യത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. പൊതുജനങ്ങൾക്ക് 9497918287 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ്ആയിപരാതികൾ നൽകാം. തൃശൂർ സിറ്റി പോലീസ് വനിതാസെൽ ഇ-മെയിൽ വിലാസത്തിലും പരാതികൾ സമർപ്പിക്കാം. വിലാസം : ciwmnceltsr.pol@kerala.gov.in തൃശൂർ സിറ്റി പോലീസ് വനിതാ സെൽ ഫോൺ നമ്പർ: 0487-242000. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ സിറ്റി പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് facebook.com/thrissurcitypolice സന്ദർശിക്കുക.  

date