Post Category
ദേശീയ സ്‌കൂള്‍ കായികമത്സരം: വിജയികള്‍ക്ക് കാഷ് അവാര്‍ഡ് അനുവദിച്ചു
ദേശീയ സ്‌കൂള്‍ കായികമത്സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ച് 2012-13, 2013-14, 2014-15, 2015-16 വര്‍ഷങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ കായിക താരങ്ങള്‍ക്ക് കാഷ് അവാര്‍ഡ് തുക യഥാക്രമം 25000, 20000, 15000 രൂപയും പരിശീലകര്‍ക്ക് 5000 രൂപയും നല്‍കാന്‍ സര്‍ക്കാര്‍ തുക അനുവദിച്ച് ഉത്തരവായി. അര്‍ഹരായ കായികതാരങ്ങളുടെ ലിസ്റ്റും അപേക്ഷാഫോറവും ഇത് സംബന്ധിച്ച സര്‍ക്കുലറും www.education.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ മാര്‍ച്ച് ഏഴിന് മുമ്പായി supdsports@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭ്യമാക്കണം.
പി.എന്‍.എക്‌സ്.789/18
date
- Log in to post comments