Skip to main content

പരാതി പരിഹാര അദാലത്ത് നടത്തി

 

 

 

ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ വടകര താലൂക്ക് പരാതി പരിഹാര അദാലത്ത് നടത്തി.  വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന അദാലത്തില്‍ വടകര താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള പരാതികളാണ് ജില്ലാ കലക്ടര്‍ സാംബശിവറാവു കേട്ടത്. പരാതികള്‍ പരിഹരിക്കേണ്ട ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കലക്ടര്‍ തത്സമയം ബന്ധപ്പെടുകയും തുടര്‍ നടപടികള്‍ സ്വീകകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അക്ഷയ ഈ-കേന്ദ്രങ്ങളിലെത്തിയാണ് പരാതിക്കാര്‍ അദാലത്തില്‍ പങ്കെടുത്തത്.

 

പെന്‍ഷന്‍, ചികിത്സാ ആനുകൂല്യം, വീട് ലഭിക്കാത്തത്, ബാങ്ക് വായ്പ തുടങ്ങി വിവിധ വിഷയങ്ങളിലായി 29 അപേക്ഷകളാണ് അദാലത്തില്‍ ലഭിച്ചത്. ഇതില്‍ 25 പേര്‍ അദാലത്തില്‍ പങ്കെടുത്തു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ അദാലത്തില്‍ പങ്കെടുത്തു. മുഴുവന്‍ അപേക്ഷകളും ഇ-ആപ്ലിക്കേഷനിലൂടെ രജിസ്റ്റര്‍ ചെയ്യും. അസി. കലക്ടര്‍ ശ്രീധന്യ സുരേഷ്, വടകര ആര്‍ഡിഒ വി.പി. അബ്ദുറഹിമാന്‍ എന്നിവരും കലക്ട്രേറ്റില്‍ നിന്നും അദാലത്തില്‍ പങ്കെടുത്തു.  കൊയിലാണ്ടി താലൂക്ക് അദാലത്ത് 22നും കോഴിക്കോട് താലൂക്ക് അദാലത്ത് 23നും നടക്കും.

 

date