Post Category
ടെയ്‌ലറിങ് പരിശീലനം
കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുളള ടെക്‌സ്റ്റൈല്‍ കമ്മീഷണര്‍ ഓഫീസ് പവര്‍ലൂം സര്‍വിസ് സെന്ററില്‍ തയ്യല്‍ പരിശീലന കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു മാസത്തെ പരിശീലനത്തിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുളളവര്‍ 20 ന് മുമ്പ് മരക്കാര്‍കണ്ടിയിലുളള പവര്‍ലൂം സര്‍വീസ് സെന്ററില്‍ ആധാര്‍ കാര്‍ഡിന്റെയും എസ് എസ് എല്‍ സി ബുക്കിന്റെയും പകര്‍പ്പും ഫീസായ 1500 രൂപയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 0497 2734950.
പി എന്‍ സി/4239/2017
date
- Log in to post comments