Skip to main content

അക്കൗണ്ടന്റ് - ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

 

മരുതറോഡ് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്കൗണ്ട്ന്റ്- ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവിലേക്ക് നിയമനം. സര്‍ക്കാര്‍ അംഗീകൃത ബികോം, പി.ജി.ഡി.സി.എ. യാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അപേക്ഷ, ബന്ധപ്പെട്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 26 ന് വൈകീട്ട് മൂന്നിനകം പഞ്ചായത്ത് ഓഫീസില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

date