അന്തര്‍ദേശീയ യോഗ ദിനാചരണം 21 ന്
കോവിഡ് 19 ന്റ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ അന്തര്‍ദേശീയ യോഗാ ദിനാചരണമായ ജൂണ്‍ 21 ന് പൊതുസ്ഥലങ്ങളില്‍ ഒത്തുചേര്‍ന്നുള്ള യോഗ പരിപാടികള്‍ ഉണ്ടാവില്ലെന്നും ജില്ലയിലെ യൂത്ത് ക്ലബ് പ്രവര്‍ത്തകര്‍ യോഗ ചെയ്യുന്നതിനും പ്രചാരണത്തിനും മുന്നിട്ടിറങ്ങണമെന്നും നെഹ്‌റു യുവ കേന്ദ്ര ജില്ല യൂത്ത് കോഡിനേറ്റര്‍ അറിയിച്ചു. എവരും അവരവരുടെ വീടുകളില്‍ കുടുബാംഗങ്ങളോടൊപ്പമാണ് യോഗ ചെയ്യേണ്ടത്. രാവിലെ ഏഴ് മുതല്‍ 45 മിനിട്ട് നീളുന്ന യോഗ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ചെയ്യാനാണ് കേന്ദ്ര ആയുഷ് മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി 'മൈ ലൈഫ്- മൈ യോഗ' എന്ന പേരില്‍ വീഡിയോ ബ്ലോഗിങ് മത്സരവും മന്ത്രാലയം സംഘടിപ്പിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ http://yoga.ayush.gov.in/yoga/ ല്‍ ലഭിക്കും. ഇത് സംബന്ധിച്ചുള്ള വീഡിയോയും ഫോട്ടോയും മറ്റു വിവരങ്ങളും 8547300900 എന്ന വാട്ട്‌സാപ്പ് നമ്പറിലോ nykpalakkad2020@gmail.com ലോ അയക്കണമെന്ന് ജില്ല യൂത്ത് കോഡിനേറ്റര്‍ അറിയിച്ചു.
- Log in to post comments