കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍പ്പെട്ട പരീക്ഷ കേന്ദ്രങ്ങളില്‍ നിന്നും ഫെബ്രുവരി 2020 കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ 22 മുതല്‍ നടക്കും. ജൂണ്‍ 22ന് കാറ്റഗറി ഒന്ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ (508214 -508534) ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെ(508538 -508984) ജൂണ്‍ 23ന് കാറ്റഗറി രണ്ട് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെ (607023 - 607142) ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് നാല് വരെ (607146 -607292) ജൂണ്‍ 24 കാറ്റഗറി രണ്ട് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ (607293 - 607425) രണ്ട് മുതല്‍ നാല് വരെ (607432 - 607592) ജൂണ്‍ 25ന് കാറ്റഗറി മൂന്ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ (710810 -711020) രണ്ട് മുതല്‍ നാല് വരെ (711021 -711233) ജൂണ്‍ 26ന് കാറ്റഗറി മൂന്ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ (711234 - 711464) ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് നാല് വരെ (711468 - 711733) ജൂലൈ ഒന്ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ(804323 - 804658) എന്നിങ്ങനെയാണ് സര്‍ട്ടിഫിക്കറ്റ് പരിശോധന. മുന്‍ വര്‍ഷങ്ങളില്‍ വിജയിച്ച് വെരിഫിക്കേഷന് നടത്താത്തവര്‍ക്ക് ജൂലൈ ഒന്നിന് ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെ വെരിഫിക്കേഷന് നടത്തും. ഉദ്യോഗാര്‍ഥികള്‍ അസ്സല് ഹാള്‍ ടിക്കറ്റ്, സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം വണ്ടൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഹാജരാകണം.
(എം.പി.എം 2289/2020)
- Log in to post comments