Skip to main content

വാര്‍ഷിക പദ്ധതി ശില്‍പശാല 7ന്

    2018-19 വാര്‍ഷിക പദ്ധതി തയ്യാറാക്കുതിന്റെ ഭാഗമായി ത്രിതല പഞ്ചായത്ത് ഏറ്റെടുക്കേണ്ട പ്രോജക്ടുകള്‍ സംബന്ധിച്ച് വ്യക്തത വരുത്തുതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കുതിനുമായി ശില്‍പശാല മാര്‍ച്ച് ഏഴിന് രാവിലെ 10.30 മുതല്‍ വൈകി'് 4.30 വരെ കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ നടത്തും.   വാര്‍ഷിക പദ്ധതി തയ്യാറാക്കുതിനുള്ള മാര്‍ഗ്ഗരേഖകള്‍, വാര്‍ഷിക പദ്ധതിയില്‍ ത്രിതല പഞ്ചായത്തുകള്‍ ഏറ്റെടുക്കേണ്ട സംയുക്ത പ്രോജക്ടുകള്‍, നൂതന പ്രോജക്ടുകള്‍, ജില്ലാ പദ്ധതിക്കുവേണ്ടിയുള്ള സംസ്ഥാന വിഹിതം ഉപയോഗപ്പെടുത്തി സര്‍ക്കാരിലേക്കു സമര്‍പ്പിക്കുതിനായി തയ്യാറാക്കേണ്ട മേജര്‍ പ്രോജക്ടുകള്‍, വാര്‍ഷിക പദ്ധതി തയ്യാറാക്കലുമായി ബന്ധപ്പെ'ുള്ള ഹെല്‍പ്പ് ഡെസ്‌ക് രൂപീകരണം, ജില്ലാ പഞ്ചായത്തിന്റെയും മുന്‍സിപ്പാലിറ്റികളുടെയും 2017-18 വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണ പുരോഗതി അവലോകനം എിവ ചര്‍ച്ച ചെയ്യും.

date