Skip to main content

ആറളം ഫാം ഹൈസ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് ഉദ്ഘാടനം ചെയ്തു

ആറളം ഫാം ഗവ. ഹൈസ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനം പി കെ ശ്രീമതി ടീച്ചര്‍ എംപി നിര്‍വഹിച്ചു. സ്‌കൂളില്‍ ആരംഭിക്കുന്ന അമ്പെയ്ത്ത് പരിശീലനം ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ ടി റോസമ്മ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിജി നടുപ്പറമ്പില്‍, വൈസ് പ്രസിഡണ്ട് കെ വേലായുധന്‍, ജില്ലാ പഞ്ചായത്ത് അംഗം മാര്‍ഗരറ്റ് ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലീലാമ്മ തോമസ്, ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ വെങ്കിടേശന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ്, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ ജാക്വിലിന്‍ ഷൈനി ഫെര്‍ണാണ്ടസ്, പഞ്ചായത്ത് അംഗം വി മധുസൂദനന്‍, പി പി ഗിരീഷ്, പി പ്രണിത, പിടിഎ പ്രസിഡണ്ട് കൃഷ്ണന്‍ കോട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

ഹെഡ്മിസ്സ്ര് ഡെയ്‌സി ജോസഫ് സ്വാഗതവും വി വി ഗിരീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

പി എന്‍ സി/4241/201
 

date