Skip to main content

പ്രതിമാസ ധനസഹായ വിതരണം

ഉത്തരമലബാറിലെ ആചാര സ്ഥാനികര്‍/ കോലധാരികള്‍ എന്നിവര്‍ക്കുള്ള പ്രതിമാസ വേതന വിതരണ പദ്ധതി-2010 അനുസരിച്ച് നിലവില്‍ വേതനം കൈപ്പറ്റിവരുന്നവര്‍ക്ക് 2017 ആഗസ്ത് മുതല്‍ 2018 ഫെബ്രുവരി  വരെയുള്ള വേതന കുടിശ്ശിക  മലബാര്‍ ദേവസ്വം ബോര്‍ഡ് അസി.കമ്മീഷണറുടെ തലശ്ശേരി തിരുവങ്ങാട്ടുള്ള ഓഫീസില്‍ നിന്ന് 8, 9 തീയതികളില്‍ വിതരണം ചെയ്യും.  ആചാര സ്ഥാനികര്‍/കോലധാരികള്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡ് സഹിതം വന്ന് ധനസഹായം കൈപ്പറ്റണം.  ആചാര സ്ഥാനികര്‍ ബന്ധപ്പെട്ട ക്ഷേത്രഭരണാധികാരികളില്‍ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കണം.
പി എന്‍ സി/500/2018

date