Skip to main content

അതിജീവനം പദ്ധതി നടപ്പാക്കുന്നതിന് എന്‍.ജി.ഒകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷിക്കാരുടെ പുനരധിവാസവും ഉന്നമനവും ഉറപ്പ് വരുത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് കേന്ദ്രസര്‍ക്കാരിന്റെ ദീന്‍ ദയാല്‍ റീഹാബിലിറ്റേഷന്‍ പദ്ധതിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിരിക്കുന്ന അതിജീവനം പദ്ധതി നടപ്പാക്കുന്നതിന് എന്‍.ജി.ഒകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
താല്‍പര്യമുള്ള സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. വിലാസം ജില്ലാ സാമൂഹ്യനീതി ഓഫീസ്, ഇടുക്കി, മിനി സിവില്‍ സ്റ്റേഷന്‍ , തൊടുപുഴ . ഫോണ്‍ 04862 228160.

date