Skip to main content

ഭൂമിലേലം

ചാവക്കാട് തഹസിൽദാരുടെ ലേല നോട്ടീസ് പ്രകാരം ചാവക്കാട് താലൂക്ക് വാടാനപ്പള്ളി വില്ലേജിൽ കുടുംബകോടതി, തൃശൂർ കോടതി കുടിശ്ശിക ഈടാക്കുന്നതിന് ഭൂമി ലേലം ചെയ്യുന്നു. സർവേ നമ്പർ 254/5ബി 1 ലെ 0.0365 ഹെക്ടർ ഭൂമിയുടെ ലേലം ജൂലൈ 28ന് രാവിലെ 11ന് വാടാനപ്പള്ളി വില്ലേജിൽ നടത്തും.
വാടാനപ്പള്ളി വില്ലേജിൽ കുടുംബകോടതി, തൃശൂർ കോടതി കുടിശ്ശിക ഈടാക്കുന്നതിന് സർവേ നമ്പർ 206/8ൽ 4.01 ഹെക്ടർ ഭൂമിയുടെ ലേലം ജൂലൈ 28ന് രാവിലെ 11ന് വാടാനപ്പള്ളി വില്ലേജിൽ നടത്തും. കൂടുതൽ വിവരങ്ങൾ ചാവക്കാട് താലൂക്ക് ഓഫീസിലും വാടാനപ്പള്ളി വില്ലേജ് ഓഫീസിലും ലഭ്യമാണ്.
കടപ്പുറം വില്ലേജിൽ കുടുംബകോടതി, തൃശൂർ കോടതി കുടിശ്ശിക ഈടാക്കുന്നതിന് കടപ്പുറം വില്ലേജ് സർവേ 122/1ൽ 0.0303 ഹെക്ടർ ഭൂമി ലേലം ജൂലൈ 22ന് രാവിലെ 11ന് കടപ്പുറം വില്ലേജിൽ നടത്തും. കൂടുതൽ വിവരങ്ങൾ ചാവക്കാട് താലൂക്ക് ഓഫീസിലും കടപ്പുറം വില്ലേജ് ഓഫീസിലും ലഭ്യമാണ്.
തളിക്കുളം വില്ലേജിൽ കുടുംബകോടതി, തൃശൂർ കോടതി കുടിശ്ശിക ഈടാക്കുന്നതിന് തളിക്കുളം വില്ലേജ് സർവേ 61/4ൽ 0.0197 ഹെക്ടർ ഭൂമി ലേലം ജൂലൈ 29ന് രാവിലെ 11ന് തളിക്കുളം വില്ലേജിൽ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ ചാവക്കാട് താലൂക്ക് ഓഫീസിലും തളിക്കുളം വില്ലേജ് ഓഫീസിലും ലഭ്യമാണ്.

date