Skip to main content

കയർ തൊഴിലാളി പെൻഷൻ ലഭിക്കാത്തവർ അക്ഷയകേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് നടത്തണം

കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും കയർ തൊഴിലാളി പെൻഷൻ ലഭിച്ചു വന്ന കയർ തൊഴിലാളികളിൽ മസ്റ്ററിംഗ് നടത്താത്ത കാരണത്താൽ വിഷു - ഈസ്റ്റർ പെൻഷൻ ലഭിക്കാത്തവരും മസ്റ്ററിംഗ് പൂർത്തീകരിക്കാൻ കഴിയാത്ത കാരണത്താൽ പെൻഷൻ ലഭിക്കാത്തവരുമായവർ ജൂൺ 29 മുതൽ ജൂലൈ 15 വരെയുളള കാലയളവിൽ ആധാർ കാർഡും, പെൻഷൻ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടു ഹാജരായി മസ്റ്ററിംഗ് നടത്തണം.
കയർ ക്ഷേമനിധി ബോർഡിൽ നിന്നും പുതിയതായി പെൻഷൻ ലഭിക്കുന്നതിനായി 2020 മെയ് മാസം വരെ പെൻഷന് /കുടുംബ പെൻഷന് അപേക്ഷ സമർപ്പിച്ചിട്ടുളള കയർ തൊഴിലാളികളും മേൽപ്പറഞ്ഞ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്റർ ചെയ്യണം. ഏതെങ്കിലും കാരണത്താൽ മസ്റ്റർ പരാജയപ്പെടുന്നവർ അക്ഷയ കേന്ദ്രത്തിൽ നിന്നുളള മസ്റ്റർ ഫെയിൽ റിപ്പോർട്ടും, ബന്ധപ്പെട്ട അധികാരികൾ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റും സഹിതം ജൂലായ് 22 നകം ബന്ധപ്പെട്ട ക്ഷേമനിധി ഓഫീസുകളിൽ അപേക്ഷ നൽകണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0477-2251577.

date