ഹെൽത്ത് സബ് സെന്റർ ഉദ്ഘാടനം ചെയ്തു
മാള ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് ചക്കാംപറമ്പ് കുടുംബ ക്ഷേമ അരോഗ്യ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം അഡ്വ വി ആർ സുനിൽ കുമാർ എം എൽ എ നിർവ്വഹിച്ചു. പ്രസിഡന്റ് ശോഭാ സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവൻകുട്ടി മുഖ്യാതിഥിയായി. സർക്കാരിന്റെ നിർദ്ദേശങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണവലയത്തിലാണ് കേരളമെന്ന് അഡ്വ: വി.ആർ സുനിൽ കുമാർ എം എൽഎ പറഞ്ഞു. ഇവരുടെ സ്നേഹവും, ത്യാഗവും, കരുതലുമുള്ള സംരക്ഷണവലയം ഉള്ളതുകൊണ്ട് മാത്രമാണ് നമ്മുടെ സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഹെൽത്ത് സബ് സെന്റർ നിർമ്മാണം പൂർത്തികരിച്ചത്. ജില്ല പഞ്ചായത്ത് അംഗം നിർമ്മൽ സി. പാത്താടൻ, മാള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരിദാമോദരൻ, അന്നമനട ഗ്രാമപഞ്ചായത്ത് ടി.കെ ഗോപി, സ്ഥിരം സമ്മതി അദ്ധ്യക്ഷൻമാരായ ബിജു ഉറുമിസ്, വിനിത സന്ദാനന്ദൻ, രാധ ഭാസ്‌കരൻ, മെഡിക്കൽ സൂപ്രണ്ട് ബി ജെ സേവ്യർ, ഹെൽത്ത് ഇൻസ്പെക്ടർ സി.എ വേണു, വാർഡ് മെമ്പർ ആശ മനോജ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ആശ പ്രവർത്തകർ, ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments