Skip to main content

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം; അപേക്ഷിക്കാം

മുഖത്തല അഡീഷണല്‍ ഐ സി ഡി എസ് പ്രോജക് നെടുമ്പന, കൊറ്റംകര, ഗ്രാമപഞ്ചായത്തുകളില്‍ 20 അങ്കണവാടി ഹെല്‍പ്പറുടെയും ഇളമ്പള്ളൂര്‍, നെടുമ്പന ഗ്രാമപഞ്ചായത്തുകളിലെ ഓരോ അങ്കണവാടി വര്‍ക്കറുടെയും സ്ഥിരം ഒഴിവിലേക്കും  ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് സ്ഥിര നിയമന സെലക്ഷന്‍ ലിസ്റ്റില്‍പെടാന്‍ അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം.
വിശദ വിവരങ്ങള്‍ പെരുമ്പുഴ ജംഗ്ഷന് സമീപമുള്ള ഓഫീസിലും 0474-2521300 നമ്പരിലും ലഭിക്കും. അപേക്ഷ ജൂലൈ 10 ന് വൈകിട്ട് അഞ്ചുവരെ ശിശുവികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് പ്രേജക്ട് ഓഫീസ്, മുഖത്തല അഡീഷണല്‍, പെരുമ്പുഴ. പി.ഒ, കൊല്ലം-691504 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം.
(പി.ആര്‍.കെ നമ്പര്‍ 1717/2020)
 
 

date