കണ്ണൂര്‍ അറിയിപ്പുകള്‍ 25-06-2020
ട്രോളിംഗ് നിരോധനം: സൗജന്യറേഷന് അപേക്ഷ ക്ഷണിച്ചു
ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 വരെയുളള കാലയളവില്‍ ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്നതുമൂലം തൊഴില്‍ നഷ്ടപ്പെടുന്ന ബോട്ടുകളിലെ മത്സ്യത്തൊഴിലാളികള്‍ക്കും, ഫിഷിംഗ് ഹാര്‍ബറുകളിലെ അനുബന്ധ തൊഴിലാളികള്‍ക്കും പീലിംഗ് ഷെഡ്ഡിലെ പീലിംഗ് തൊഴിലാളികള്‍ക്കും ട്രോളിംഗ് നിരോധന കാലയളവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന സൗജന്യ റേഷനുളള അപേക്ഷ സ്വീകരിച്ചു തുടങ്ങി. അപേക്ഷാ ഫോറം മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കും. ബോട്ടിലെ തൊഴിലാളികള്‍ക്കു വേണ്ടി ബോട്ടുടമയാണ് അപേക്ഷ നല്‍കേണ്ടത്. കഴിഞ്ഞ വര്‍ഷം സൗജന്യ റേഷനുവേണ്ടി അപേക്ഷിച്ചവര്‍ പുതുതായി അപേക്ഷിക്കേണ്ടതില്ല. പൂരിപ്പിച്ച അപേക്ഷകള്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ക്ഷേമനിധി അംഗത്വ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ മൂന്നിന് വൈകിട്ട് നാല് മണിക്ക് മുമ്പ് മത്സ്യഭവന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0497 2731081.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
നടുവില്‍ ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ മലയാളം, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബിഎഡുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂലൈ ഒന്നിന് രാവിലെ 10.30 ന് ഫിസിക്കല്‍ സയന്‍സിനുള്ള ഉദ്യോഗാര്‍ഥികളും, ഉച്ചയ്ക്ക് ഒരു മണിക്ക് മലയാളം വിഷയത്തിനുള്ള ഉദ്യോഗാര്‍ഥികളും സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 9809794930, 9400006493.
താല്‍ക്കാലിക നിയമനം
ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിലെ ഉത്തരമേഖലയില്‍പ്പെടുന്ന ജില്ലയിലെ ഇ എസ് ഐ ആശുപത്രി/ഡിസ്പെന്‍സറിയിലേക്ക് അസിസ്റ്റന്റ് ഇന്‍ഷൂറന്‍സ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. താല്‍പര്യമുള്ള ഡോക്ടര്‍മാര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, ടി സി എം സി രജിസ്ട്രേഷന്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, സമുദായ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ 30 ന് രാവിലെ 11 മണി മുതല്‍ ഒരു മണി വരെ തോട്ടട ഇ എസ് ഐ ആശുപത്രിയില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 0495 2322339.
മീഡിയ അക്കാദമിയില്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം ആന്റ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്ങ്, ടി വി ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്‌സിന്റെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് മെയ് 31 ന് 35 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ ഇ സി വിഭാഗക്കാര്‍ക്ക് രണ്ട് വയസ്സ് ഇളവ് ലഭിക്കും. ഈ വിഭാഗക്കാര്‍ക്ക് ഫീസിളവും ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
അപേക്ഷാഫോറവും പ്രോസ്‌പെക്ടസും മീഡിയ അക്കാദമിയുടെ www.keralamediaacademy.org ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ ഇ സി. വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന ഡി ഡി ആയി നല്‍കണം.
പൂരിപ്പിച്ച അപേക്ഷാ ഫോറം ജൂലൈ 24 ന് വൈകിട്ട് അഞ്ച് മണിക്കകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 30 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0484 2422275, 0484 2422068. ഇ-മെയില്‍: keralamediaacademy.gov@gmail.com.
ഓണ്‍ലൈന്‍ സഹായി; വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ ഒന്നിന്
പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും പി എസ് സി രജിസ്ട്രേഷന്‍ തുടങ്ങിയവയ്ക്കുമായി ഐ ടി ഡി പി ഓഫീസിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും കരാറടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ സഹായിമാരെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി സി എ), ഇംഗ്ലീഷ് മലയാളം ടൈപ്പ്റൈറ്റിങ്ങുമാണ് യോഗ്യത. പ്രായം 18 നും 36 നും ഇടയില്‍. താല്‍പര്യമുള്ള പട്ടികവര്‍ഗക്കാരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയല്‍ രേഖ, അവരവര്‍ താമസിക്കുന്ന പഞ്ചായത്തിലെ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്നും ലഭിക്കുന്ന നോണ്‍ ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ ഒന്നിന് രാവിലെ 11 മണി മുതല്‍ ഒരു മണി വരെ ഐ ടി ഡി പി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0497 2700357.
അപേക്ഷ ക്ഷണിച്ചു
കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട കേരള കൈതൊഴിലാളി വിദഗ്ധ തൊഴിലാളി, ബാര്‍ബര്‍ ബ്യൂട്ടീഷന്‍സ്, ഗാര്‍ഹിക തൊഴിലാളി, അലക്ക് തൊഴിലാളി, പാചക തൊഴിലാളി, ക്ഷേത്ര ജീവനക്കാര്‍ എന്നീ പദ്ധതികളില്‍ അംഗങ്ങളായിരിക്കുകയും എന്നാല്‍ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വം നേടാത്തവരുമായ അംഗങ്ങള്‍ക്ക് സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് 1000 രൂപ ധനസഹായം നല്‍കുന്നു. അപേക്ഷകള്‍ ആധാര്‍ കാര്‍ഡ്, ക്ഷേമനിധി പാസ് ബുക്ക്, അംഗത്വ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് (ഐ എഫ് എസ് കോഡ് സഹിതം) എന്നിവ സഹിതം http://boardswelfareassistance.lc.kerala.gov.in വെബ്സൈറ്റിലൂടെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന സമര്‍പ്പിക്കാം. അവസാന തീയ്യതി ജൂണ്‍ 30. ഫോണ്‍: 0497 297 0272.
- Log in to post comments