Skip to main content

വെയ്ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കാന്‍ അപേക്ഷിക്കാം

കാക്കനാട്: മരട് അഗ്രിക്കള്‍ച്ചറല്‍ അര്‍ബന്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വെയ്ബ്രിഡ്ജിന്റെ പ്രവര്‍ത്തനം കരാര്‍ അടിസ്ഥാനത്തില്‍ 11 മാസത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് താല്‍പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍/സഹകരണ സ്ഥാപനങ്ങള്‍/സര്‍ക്കാര്‍അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു.

ദര്‍ഘാസ് പ്രമാണങ്ങളും വിശദ വിവരങ്ങളും നവംബര്‍ 16 വരെ രാവിലെ 10.30 മുതല്‍ 12.30 വരെ ഓഫീസില്‍ നിന്നു ലഭിക്കും. 

അവസാന തീയതി നവംബര്‍ 16 ഉച്ചയ്ക്ക് ഒരു മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് അഗ്രിക്കള്‍ച്ചറല്‍ അര്‍ബന്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റ് സെക്രട്ടറിയുടെ ഓഫീസുമായി ബന്ധപ്പെടുക.

ഫോണ്‍: 0484 2701042.
 

date