Skip to main content

ധനസഹായം

അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡില്‍നിന്നും ക്ഷേമനിധി അംഗങ്ങള്‍ക്ക് ലഭിക്കുന്ന  കോവിഡ് 19 ധനസഹായമായ 1000 രൂപയ്ക്കുള്ള അപേക്ഷ ഇതുവരെ സമര്‍പ്പിക്കാത്ത അംഗങ്ങള്‍  http://boardswelfareassistance.lc.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന  അപേക്ഷ നല്‍കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30.
         പുതുക്കിയ നിരക്കില്‍ തുക ഒടുക്കാത്ത പഴയ പദ്ധതികളായ  കേരള കൈതൊഴിലാളി, ബാര്‍ബര്‍ ആന്‍ഡ് ബ്യൂട്ടീഷന്‍, ക്ഷേത്രജീവനം, അലക്ക്, പാചകം, ഗാര്‍ഹികം എന്നീ ക്ഷേമപദ്ധതികളില്‍ നിലനില്‍ക്കുന്ന ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്ത അംഗങ്ങള്‍ക്കും ഈ വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.
 

date