Post Category
വേനല്‍ ചൂട് : തൊഴിലുറപ്പ് പദ്ധതിയില്‍ ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമം അനുവദിച്ചു
വേനല്‍ചൂട് കണക്കിലെടുത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമം അനുവദിച്ച് ഉത്തരവായി. ഏപ്രില്‍ 30 വരെയാണ് ഇളവനുവദിച്ചിട്ടു ള്ളത്. ഓരോ ദിവസവും ചെയ്യേണ്ട പ്രവൃത്തിയുടെ അളവിനെ ബാധിക്കാത്ത വിധം അതിനാവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടര്‍ ഡോ.റ്റി.മിത്ര നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാരും ഇതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പദ്ധതിയുടെ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായ ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജി.കൃഷ്ണകുമാര്‍ അറിയിച്ചു.
date
- Log in to post comments