Skip to main content

കണ്‍െയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍

    കണ്‍െയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്‍ായിട്ടുള്ള മുഴുവനാളുകളെയും കണ്‍െത്തും. ഇതില്‍ രോഗലക്ഷണമുള്ളവരെ സ്രവ പരിശോധനയ്ക്ക് വിധേയമാക്കി ചികിത്സ ലഭ്യമാക്കും. സമ്പര്‍ക്ക പട്ടികയിലെ രോഗ ലക്ഷണമില്ലാത്ത ആളുകള്‍ 28 ദിവസം റൂം ക്വാറന്റീനില്‍ കഴിയണം. കണ്‍െയ്ന്‍മെന്റ് സോണുകളില്‍ അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും പെട്രോള്‍ പമ്പുകള്‍ രാവിലെ രാവിലെ ഏഴ് മുതല്‍ രാത്രി 10 വരെയും മാത്രമെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഹോട്ടലുകളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ പാര്‍സല്‍ മാത്രം അനുവദിക്കും.

    അവശ്യ സേവനങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാത്രമേ കണ്‍െയ്ന്‍മെന്റ് സോണില്‍ തുറന്നു പ്രവര്‍ത്തിക്കാവൂ. ഈ സ്ഥാപനങ്ങളില്‍ അത്യാവശ്യത്തിനുള്ള ജീവനക്കാര്‍ മാത്രം ജോലിക്ക് ഹാജരായാല്‍ മതി. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ച് മാത്രമെ പുറത്തിറങ്ങാവു. അടുത്ത വീടുകളിലെ സന്ദര്‍ശനം ഒഴിവാക്കണം. സന്ദര്‍ശനം അനിവാര്യമാണെങ്കില്‍ മാസ്‌ക് ധരിച്ച് മാത്രമെ പോകാവു. അയല്‍ വീടുകളിലെ കുട്ടികളെ എടുക്കുകയോ താലോലിക്കുകയോ ചെയ്യരുത്. 60 വയസിന് മുകളില്‍ പ്രായമുള്ളവരോടും അടുത്തിടപഴകരുത്.

    കണ്‍െയ്ന്‍മെന്റ് സോണുകളില്‍ അവശ്യ സാധനങ്ങളുമായി ഗുഡ്‌സ് വാഹനങ്ങള്‍ ഓടുന്നതിന് തടസമില്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും നിര്‍ബന്ധമായും പാലിക്കേണ്‍താണ്. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് മൈക്കിലൂടെ അനൗന്‍സ്മെന്റ് നടത്തും.

    കണ്‍െയ്ന്‍മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളിലും ജനങ്ങള്‍ ജാഗ്രത പാലിക്കണം. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളു. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരും ഗര്‍ഭിണികളും 10 വയസ്സിനു താഴെയുള്ള കുട്ടികളും ഒരു കാരണവശാലും പുറത്തിറങ്ങരുത്.
 

date