Post Category
കോവിഡ് നിയമലംഘനം: ഇന്നലെ 138 പേര്‍ക്കെതിരേ കേസെടുത്തു
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നിയമങ്ങള്‍ ലംഘിച്ചതിനു ജില്ലയില്‍ എസ് പി. കറുപ്പസ്വാമിയുടെ നിര്ദേശാനുസരണം ആരംഭിച്ച സ്പെഷല്‍ ഡ്രൈവ് തുടരുന്നു. ഇന്നലെ വിവിധ ഭാഗങ്ങളിലായി 138 പേര്ക്കെതിരേ കേസെടുത്തു.
ക്വാറന്റൈന് ലംഘനത്തിന് ഒരാള്ക്കെതിരേയും സാമൂഹിക അകലം പാലിക്കാത്തതിനു ഒമ്പതു പേര്ക്കെതിരെയും മറ്റ് നിയമ ലംഘനങ്ങള്ക്കെതിരേ 128 കേസുകളുമാണെടുത്തത്. വരും ദിവസങ്ങളിലും കര്ശന പരിശോധന നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
date
- Log in to post comments