കുമളി അതിര്‍ത്തി വഴി ഇന്നലെ (26/6/20, closing data) എത്തിയത് 218 പേര്‍
സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഓണ്‍ലൈന്‍ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ (26/6/20, closing data) കേരളത്തിലെത്തിയത് 218 പേര്‍. 108 പുരുഷന്മാരും 93 സ്ത്രീകളും 17 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്ന്നത്. തമിഴ്നാട് - 207, കര്ണ്ണാടക - 7, ആന്ധ്രപ്രദേശ് - 4 എന്നിങ്ങനെയാണ് എത്തിച്ചേര്ന്നവരുടെ എണ്ണം. ഇതില്‍ ഇടുക്കി ജില്ലയിലേക്കെത്തിയ 148 പേരില്‍ 3 പേരെ നിരീക്ഷണകേന്ദ്രങ്ങളിലും ബാക്കിയുള്ളവരെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനും അയച്ചു.
196 പേരെ കര്ശന ഉപാധികളോടെ ഹോം ക്വാറന്റെയിന് നിര്‍ദേശിച്ച് വീടുകളിലേയ്ക്കും 22 പേരെ നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കും അയച്ചു. ഹ്രസ്വ സന്ദര്ശന പാസ് ഉപയോഗിച്ച് 23 പേരും ഇന്നലെ കുമളി അതിര്ത്തിയിലൂടെ സംസ്ഥാനത്ത് എത്തിയിരുന്നു.
ഹ്രസ്വ സന്ദര്ശനത്തിനെത്തി നിശ്ചിത സമയത്തിനുള്ളില്‍ മടങ്ങാത്ത മൂന്നു പേര്ക്കെതിരെ കേസെടുത്തു.
ഹ്രസ്വ സന്ദര്ശന പാസ്സില്‍ ജൂണ്‍ 10 ന് തമിഴ്നാട്ടില്‍ നിന്നും അതിര്ത്തി കടന്നു വന്ന് നിശ്ചിത സമയത്തിനകം തിരികെ പോകാതെ കുമളി പഞ്ചായത്തിലെ പത്തുമുറിയില്‍ ഒളിവില്‍ കഴിഞ്ഞ 3 പേരെ കണ്ടെത്തി പെര്മിറ്റ് ലംഘനത്തിന് കുമളി പോലീസ് കേസെടുത്തു. ഇതിന് ശേഷം ഇവരെ അതിര്ത്തി കടത്തിവിട്ടു.
- Log in to post comments