Skip to main content

എറണാകുളം അറിയിപ്പുകള്‍

അപേക്ഷ ക്ഷണിച്ചു

കൊച്ചി: സര്‍ക്കാര്‍ സ്ഥാപനമായ കലൂര്‍ മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ ഡിസിഎ, പോസ്റ്റ്ഗ്രാജുവെറ്റ് ഡിപ്ലോമ ഇന്‍ എംബെഡ്ഡ്ഡ്  സിസ്റ്റം ഡിസൈന്‍, ഡിപ്ലോമ ഇന്‍ ലൈബ്രറി സയന്‍സ് എന്നീ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട് . ഡിസിഎയ്ക്ക് യോഗ്യത -പ്ലസ്ടുവും ഡിപ്ലോമ ഇന്‍ ലൈബ്രറി സയന്‍സ് കോഴ്‌സിനു ചേരാന്‍ യോഗ്യത എസ്എസ്എല്‍സിയുമാണ്.; പോസ്റ്റ് ഗ്രാജുവെറ്റ് ഡിപ്ലോമ ഇന്‍ എംബെഡ്ഡ്ഡ് സിസ്റ്റം ഡിസൈന്‍ കോഴ്‌സിലേക്ക് യോഗ്യത - മാസ്റ്റര്‍ ഓഫ് എഞ്ചിനീയറിംഗ്/ എംടെക് / ബാച്ചിലര്‍ ഓഫ് എഞ്ചിനീയറിംഗ്/ബിടെക് ഇന്‍ ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് &കമ്മ്യൂണിക്കേഷന്‍ / ഇലക്ട്രിക്കല്‍ /ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്/ഇന്‍സ്ട്രുമെന്റേഷന്‍ / ബയോമെഡിക്കല്‍ /കമ്പ്യൂട്ടര്‍സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് / ഇന്‍സ്ട്രുമെന്റേഷന്‍/കമ്പ്യൂട്ടര്‍സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇവയിലേതിലെങ്കിലും എംഎസ്‌സി താല്പര്യമുള്ളവര്‍ മാര്‍ച്ച് ഒമ്പതിനു   മുന്‍പായി മോഡല്‍ ഫിനിഷിങ് സ്‌കൂള്‍ കലൂര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

 

താത്കാലിക നിയമനം

കൊച്ചി: സര്‍ക്കാര്‍ സ്ഥാപനമായ കലൂര്‍ മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ വിവിധ പ്രോജെക്ട്കളിലേയ്ക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഇനി പറയുന്ന യോഗ്യത യുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ് /കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയിലേതിലെങ്കിലും ഡിപ്‌ളോമ,  ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ് /കമ്പ്യൂട്ടര്‍ സയന്‍സ്/ഐ ടി എന്നിവയിലേതിലെങ്കിലും ബിടെക്, ഇലക്ട്രിക്കല്‍ /ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ ടി എന്നിവയിലേതിലെങ്കിലും എംടെക് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍മാര്‍ച്ച് ഒമ്പതിനു മുമ്പ് ഒറിജനല്‍ സര്‍ട്ടിഫിക്കറ്റും ഓരോ കോപ്പികളും സഹിതം മോഡല്‍ ഫിനിഷിങ് ഓഫീസില്‍ നേരിട്ട് ഹാജരാകണം.

 

മത്സര പരീക്ഷാ പരിശീലനം

 

കൊച്ചി: കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, ബാങ്ക് പ്രൊബേഷണറി ഓഫീസര്‍ പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്കായി മാര്‍ച്ച് 12 മുതല്‍ റീസണിങ്ങ്, ഗണിതം, കമ്പ്യൂട്ടര്‍, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളില്‍ കളമശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ പരിശീലന പരിപാടി ആരംഭിക്കുന്നു. താത്പര്യമുളളവര്‍ ബ്യൂറോയുമായി നേരിട്ടോ ഫോണ്‍ വഴിയോ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2576756. ഇമെയില്‍  ugb@cusat.ac.in

 

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 

കൊച്ചി: എറണാകുളം ജില്ലയിലെ സ്ഥിര താമസക്കാരായവരും 2017-18 വര്‍ഷം പ്ലസ് ടു വിന് മുകളിലുളള പോസ്റ്റുമെട്രിക് കോഴ്‌സുകള്‍ക്ക് പഠനം നടത്തുന്നതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത് മുഖേന സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പേര്, മേല്‍വിലാസം (പിന്‍കോഡ് സഹിതം), ഫോണ്‍ നമ്പര്‍, ജാതി, പഠിക്കുന്ന സ്ഥാപനത്തിന്റെ പേര്, കോഴ്‌സ് ഇവ വെളളക്കടലാസില്‍ രേഖപ്പെടുത്തി, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും 2017-18 വര്‍ഷം വിദ്യാഭ്യാസത്തിനായി സ്‌കോളര്‍ഷിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം, നിലവില്‍ പഠനം തുടരുന്നുവെന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുളള അപേക്ഷ മാര്‍ച്ച് 15-ന് മുമ്പ് ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍, പട്ടികവര്‍ഗ വികസന ഓഫീസ്, മിനി സിവില്‍സ്റ്റേഷന്‍, മുടവൂര്‍.പി.ഒ, മൂവാറ്റുപുഴ - 686669 വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍ 0485-2814957. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

 

 

 

 

 

ആബി - കയര്‍ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 

സ്‌കോളര്‍ഷിപ്പ്: അപേക്ഷ സ്വീകരിക്കുന്ന സമയപരിധി ദീര്‍ഘിപ്പിച്ചു 

 

 

 കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരും ആബി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളതുമായ തൊഴിലാളികളില്‍ നിന്നും 2017-18 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്ന സമയപരിധി മാര്‍ച്ച് 10 വരെ നീട്ടി.

അംഗങ്ങളുടെ മക്കളില്‍ ഒമ്പതാം ക്‌ളാസ് മുതല്‍ പ്‌ളസ്ടു വരെയും െഎറ്റിഐ കോഴ്‌സുകളിലും പഠിക്കുന്ന കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിനു അര്‍ഹത. ഒരംഗത്തിന്റെ പരമാവധി രണ്ട് കുട്ടികള്‍ക്ക് മാ്രതമേ സ്‌കോളര്‍ഷിപ്പു ലഭിക്കൂ.

സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷഫാറം മാര്‍ച്ച് 10 വരെ  എല്ലാ അക്ഷയ കേ്രന്ദങ്ങളില്‍ നിന്നും  രണ്ടു രൂപ നിരക്കില്‍ ലഭിക്കും. അപേക്ഷകള്‍ പൂരിപ്പിച്ച് കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അധികാരിയുടെ സാക്ഷ്യപ്പെടുത്തലോടെ പോളിസി സര്‍ട്ടിഫിക്കറ്റും ബാങ്ക് അക്കൗണ്ട് രേഖകളും കുട്ടിയുടെ ആധാര്‍ കാര്‍ഡും സഹിതം അക്ഷയ കേ്രന്ദങ്ങളില്‍ നല്‍കി ഓണ്‍ലൈനായി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അക്ഷയകേ്രന്ദങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ 15/- രൂപ നല്കണം.  രജിസ്റ്റര്‍  ചെയ്ത അപേക്ഷഫാറവും, അക്ഷയകേന്ദ്രം നല്‍കിയ രസീതും അപേക്ഷകര്‍ സൂക്ഷിക്കണം.

date