Skip to main content

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

കൊച്ചി: എറണാകുളം കത്രിക്കടവു പുളിക്കല്‍ അവന്യൂ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അനിമേഷന്‍/വെബ് ഡിസൈന്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നു.

അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ്, വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേയ്ക്കിങ്ങ്- കോഴ്‌സുകളുടെ കാലാവധി ഒരു വര്‍ഷവും പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ് കോഴ്‌സിന്റെ കാലാവധി ആറ് മാസവുമാണ്.

പ്ലസ് ടു പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കൂടാതെ അനിമേഷന്‍/വെബ് ഡിസൈന്‍/ഗ്രാഫിക് ഡിസൈന്‍ എന്നീ മേഖലകളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2971400 ഫോണ്‍ നമ്പര്‍ നമ്പറിലോ, ഓഫീസില്‍ നിന്നും നേരിട്ടോ അറിയാം.
 

date