Post Category
ഇന്ന് 47 കേസുകൾ രജിസ്റ്റർ ചെയ്തു
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഇന്ന് (ജൂൺ 27) വൈകിട്ട് 7.30 വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 47 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. 99 പ്രതികളിൽ 89 പേരെ അറസ്റ്റ് ചെയ്തു. 4 വാഹനങ്ങൾ പിടിച്ചെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിനും കണ്ടൈൻമെന്റ് സോണുകളിൽ നിർദ്ദേശങ്ങൾ പാലിക്കാതെ കടകൾ പ്രവർത്തിപ്പിച്ചതിനും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മാസ്ക് ധരിക്കാത്ത 487 പേർക്കെതിരെ കേസ്
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 487 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞതിനു ശേഷം കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.
date
- Log in to post comments