Skip to main content

പറയംപടി റോഡ് ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ച് മാത്തൂർ പഞ്ചായത്തിൽ നിർമ്മിച്ച പറയംപടി റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. പറയംപടി എസ്. സി കോളനിയിലെ 500 മീറ്ററോളം വരുന്ന റോഡാണ് പാർശ്വഭിത്തികൾ ഉൾപ്പെടെ നിർമ്മിച്ച് പൂർത്തിയാക്കിയത്. മാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. പുഷ്പദാസ് അധ്യക്ഷനായി. കോവിഡ് -19 മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ഉദ്ഘാടന പരിപാടിയിൽ ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
 

date