Skip to main content
കട്ടപ്പനയില്  ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല് പോക്സോ കോടതിയുടെ ഉദ്ഘാടനം വീഡിയോ കോണ്ഫറന്സിംഗിലൂടെ മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും ചേര്ന്ന് നിര്വ്വഹിക്കുന്നു.

കട്ടപ്പന ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതിയുടെ പ്രവര്‍ത്തനം ഇന്നാരംഭിക്കും.(1.07.2020)

 

 

കട്ടപ്പനയില്‍  ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്പോക്സോ കോടതിയുടെ ഉദ്ഘാടനം നടന്നു.മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും ചേര്ന്ന് വീഡിയോ കോണ്ഫറന്സിംഗിലൂടെ കോടതിയുടെ ഉദ്ഘാടനം നിര്വ്വഹിച്ചു.സംസ്ഥാനത്ത് പുതിയതായി പ്രവര്ത്തനമാരംഭിക്കുന്ന 17 കോടതികളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായിട്ടായിരുന്നു കട്ടപ്പന  ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്പോക്സോ കോടതിയുടെ ഉദ്ഘാടനവും നടന്നത്.

നമ്മുടെ രാജ്യത്ത് കുട്ടികളുടെ അവകാശങ്ങള്‍    സംരക്ഷിക്കാന്നിരവധി നിയമങ്ങള്നടപ്പാക്കപ്പെട്ടിട്ടുണ്ടെങ്കിലും കുട്ടികള്ക്കെതിരായ അതിക്രമങ്ങള്വര്ധിച്ച് വരുന്ന സംഭവങ്ങളാണ് കാണാന്സാധിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്ഉദ്ഘാടന പ്രസംഗത്തില്പറഞ്ഞു.കുട്ടികള്ക്കെതിരായ ഒരു ലക്ഷത്തി അറുപത്തി ആറായിരം കേസുകള്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്കെട്ടിക്കിടക്കുന്നുണ്ട്. സാഹചര്യത്തിലാണ് 1023 സ്പെഷ്യല്ഫാസ്റ്റ് ട്രാക്ക്  കോടതികള്സ്ഥാപിക്കാന്സുപ്രിംകോടതി  നിര്ദേശം നല്കിയത്.ഇതിന്പ്രകാരം സംസ്ഥാനത്ത്  28 സ്പെഷ്യല്ഫാസ്റ്റ് ട്രാക്ക് കോടതികള്സ്ഥാപിക്കാന്ഭരണാനുമതി നല്കിയിട്ടുണ്ട്. അതിനായുള്ള തുക സര്ക്കാര്മാറ്റിവച്ചിട്ടുണ്ട്. അതില്ഉള്പ്പെടുന്ന 17 കോടതികളുടെ പ്രവര്ത്തനത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളത്. നൂതന സംവിധാനങ്ങള്ഉപയോഗപ്പെടുത്തിപ്പോലും കുട്ടികള്ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്ഉയര്ന്നുവന്നിട്ടുണ്ട്. കേരളാപോലീസിന്റെ 117 ടീമുകള്നടത്തിയ റെയിഡില്ഒരു ഡോക്ടര്ഉള്പ്പെടെ 89 പേരാണ് കുട്ടികള്ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍  അറസ്റ്റിലായതെന്നും മുഖ്യമന്ത്രി കൂട്ടിചേര്ത്തു.

സ്ത്രീകള്ക്കും കുട്ടികള്ക്കുമെതിരായ അതിക്രമങ്ങളെ സംബന്ധിച്ചുള്ള കേസുകള്കൈകാര്യം ചെയ്യുന്നതിനായാണ് പുതിയതായി കട്ടപ്പനയില്‍  ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്പോക്സോ കോടതിയുടെ പ്രവര്ത്തനം ആരംഭിച്ചിട്ടുള്ളത്. ഉദ്ഘാടനത്തിന്റെ ഭാഗമായി കട്ടപ്പന കോര്ട്ട് കോംപ്ലക്സില്ലളിതമായ ചടങ്ങ് സംഘടിപ്പിച്ചിരുന്നു.കട്ടപ്പന ബാര്അസോസിയേഷന്പ്രസിഡന്റ് അഡ്വ റ്റി പി മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്സബ് ജഡ്ജ്  കെ പി ജോയ് മുഖ്യപ്രഭാഷണം നടത്തി.

കട്ടപ്പനയെ സംബന്ധിച്ച് രണ്ട് ജില്ലാ കോടതികള്ഉള്പ്പെടെ ആറോളം കോടതികളാണ് പ്രവര്ത്തിക്കുന്നതെന്നും ഇത് കട്ടപ്പനയിലെ അഭിഭാഷകരുടെ ശ്രമഫലമായി ഉണ്ടായതാണെന്നും സബ് ജഡ്ജ് കെ പി ജോയി പറഞ്ഞു.പുതിയതായി പ്രവര്ത്തനം ആരംഭിക്കുന്ന പോക്സോ കോടതി പൊതുജനത്തിന് ഏറെ ഉപകാരപ്രദമായിരിക്കുമെന്നും സബ് ജഡ്ജ് വ്യക്തമാക്കി. കട്ടപ്പന മജിസ്ട്രേറ്റ് ഫസല്റഹ്മാന്‍, കട്ടപ്പന മുന്സിഫ് അനുപമ എസ് പിള്ള, കട്ടപ്പന ബാര്അസോസിയേഷന്പ്രസിഡന്റ്

അഡ്വ.റ്റി പി മാത്യു, ബാര്അസോസിയേഷന്പ്രസിഡന്റ്  സെക്രട്ടറി അഡ്വ.വി എസ് ദിപു, അഡ്വ.ജിജി  ഡാല്തുടങ്ങിയവര്സംസാരിച്ചു. ചടങ്ങില്ബാര്അസോസിയേഷന്ഭാരവാഹികള്‍, കോടതി സ്റ്റാഫ് പ്രതിനിധികള്‍, അഡ്വക്കേറ്റ് ക്ലാര്ക്ക് അസോസിയേഷന്ഭാരവാഹികള്തുടങ്ങിയവര്സംബന്ധിച്ചു.

കട്ടപ്പന ബാര്അസോസിയേഷന്റെ നേത്യത്വത്തില്അഭിഭാഷകര്സംഭാവന നല്കിയ പത്ത് ലക്ഷം രൂപാ മുടക്കിയാണ് പുതിയ കോര്ട്ട് ഹാള്‍, ചൈല്ഡ് റൂം, വീഡിയോ കോണ്ഫറന്സ് ഹാള്‍, ജഡ്ജസ് ചേമ്പര്‍, ഓഫീസ് റൂമുകള്മറ്റ് അടിസ്ഥാന സൗകര്യങ്ങള്എന്നിവ ഒരുക്കിയത്.1993 ല്സബ് കോടതി മാത്രമായ് ആരംഭിച്ച കട്ടപ്പന ജുഡീഷ്യല്സെന്ററില്ഇപ്പോള്കുടുംബക്കോടതി, സബ് കോടതി, മുന്സിഫ് കോടതി, ജുഡീഷ്യല്ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി, ഗ്രാം ന്യായാലയ, ഉപഭോക്തൃ തര്ക്കപരിഹാര ഫോറം ക്യാമ്പ് സിറ്റിംഗ്, മോട്ടോര്വാഹനാപകട ക്ലയിം  ട്രിബ്യൂണല്ക്യാമ്പ് സിറ്റിംഗ് എന്നിവയും നടന്നു വരുന്നു.ജഡ്ജിയുള്പ്പെടെ 7 ജീവനക്കാരാണ് കട്ടപ്പന പോക്സോ കോടതിയുടെ ഭാഗമായുള്ളത്.പുതിയ കോടതിയുടെ ജഡ്ജായി ജില്ലാ ജഡ്ജ് ഫിലിപ്പ് തോമസ് നിയമിതനായി. കോടതിയുടെ പ്രവര്ത്തനം ഇന്നു (1.07.2020) മുതല്ആരംഭിക്കും.അവധി ദിനങ്ങള്ഒഴികെ എല്ലാ ദിവസവും കോടതിയുടെ പ്രവര്ത്തനം നടക്കും.

 

 

 

date