Skip to main content

വാറ്റ് നികുതി നിര്‍ണ്ണയത്തിന് രേഖകള്‍ സമര്‍പ്പിക്കണം

 

ജില്ലയിലെ ചരക്ക് സേവന നികുതി രജിസ്‌ട്രേഷനുള്ള  കരാര്‍, ബില്‍ഡര്‍, കോമ്പൗണ്ട് ചെയ്ത സ്വര്‍ണ്ണ വ്യാപാരികള്‍ അടക്കമുള്ള വ്യാപാരികളുടെ 2011 മുതല്‍ 2017 വരെയുള്ള നികുതി നിര്‍ണ്ണയം അന്തിമമായി തീര്‍പ്പാക്കാനുള്ള നടപടികള്‍ അതത് ഓഫീസുകളില്‍ ആരംഭിച്ചതായി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. റിട്ടേണുകള്‍, ആഡിറ്റ് റിപ്പോര്‍ട്ട്, ലാഭ/നഷ്ട കണക്കുകള്‍, ബാലന്‍സ് ഷീറ്റ്, മറ്റു നികുതി ഒഴിവുകളും ബാധ്യതകളും തെളിയിക്കുന്ന രേഖകള്‍ എന്നിവ രജിസ്റ്റര്‍ ചെയ്ത ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.

    കരാറുകാര്‍, ബില്‍ഡര്‍മാര്‍ എന്നിവര്‍ 20 എച്ച്, എഫ്, ഇ, സി സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കേണ്ടതാണ്. വീഴ്ച വരുത്തുന്ന പക്ഷം അതാത് ഓഫീസുകളില്‍ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ വാറ്റ് നിയമം 25(1) ചട്ടപ്രകാരം നികുതി നിര്‍ണ്ണയം നടത്തുന്നതാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

date