Post Category
സമയ പരിധി ദീര്‍ഘിപ്പിച്ചു
കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷയുടെ സമയപരിധി മാര്‍ച്ച് 15 വരെ ദീര്‍ഘിപ്പിച്ചു.
കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2017 മെയ് 31 നു രണ്ടു വര്‍ഷം പൂര്‍ത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുളളത്. അപേക്ഷാ കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് റീജിയണല്‍ ഓഫീസില്‍ മാര്‍ച്ച് 15 വരെ സ്വീകരിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments