Skip to main content

കുടുംബശ്രീ സംഘകൃഷി അസി. കലക്ടര്‍ ശ്രീധന്യ സുരേഷ് സന്ദര്‍ശിച്ചു

 

 

കൊടുവള്ളി നഗരസഭ കുടുംബശ്രീ സിഡിഎസിലെ പട്ടിക വര്‍ഗ അയല്‍ക്കൂട്ടങ്ങളുടെ സംഘകൃഷി
അസി. കലക്ടര്‍ ശ്രീധന്യ സുരേഷ് സന്ദര്‍ശിച്ചു. വാരിക്കുഴിത്താഴം എഡിഎസിന് കീഴിലെ അഞ്ച്എസ് ടി അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ ചേര്‍ന്ന് നടത്തുന്ന സംഘകൃഷിയും പട്ടിക വര്‍ഗ സംരംഭക തൊഴില്‍ യൂണിറ്റുകളുമാണ് അസി. കലക്ടര്‍ സന്ദര്‍ശിച്ചത്. എല്ലാ അയല്‍ക്കൂട്ട  അംഗങ്ങള്‍ക്കും വരുമാനം വര്‍ധിപ്പിക്കുന്ന വിധം സംഘകൃഷിയും സംരംഭങ്ങളും വികസിപ്പിക്കണമെന്ന് അസി. കലക്ടര്‍ നിര്‍ദ്ദേശിച്ചു.

നഗരസഭ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി.സി.വിമല, കുടുംബശ്രീ ഡിപിഎം അനഘ, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ ലിബിന്‍ അജയഘോഷ്, സുഫൈല്‍, എന്‍യുഎല്‍എം സിഒ സീമ, അക്കൗണ്ടൻ്റ് ഹിമ, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

date