Skip to main content

ഓണ്‍ലൈന്‍ മാപ്പിളപ്പാട്ട് മത്സരഫലം

കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ലോക്ക് ഡൗണ്‍ സമയത്ത് നടത്തിയ ഓണ്‍ലൈന്‍ മാപ്പിളപ്പാട്ട് ആലാപന മത്സരത്തിന്റെ ഫലം പ്രസിദ്ധീകരിച്ചു. ബാല്യം, കൗമാരം, യൗവനം, പൊതു എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ബാല്യ വിഭാഗത്തില്‍ മലപ്പുറം  സ്വദേശിനി കെ.എം. നിദ ഒന്നാം സ്ഥാനവും കരേക്കാട്  സ്വദേശിനി എന്‍. അഫ്ന ഫര്‍ഹ രണ്ടാം സ്ഥാനവും നേടി.  കണ്ണൂര്‍ സ്വദേശിനി പി.കെ കൃഷ്ണൈക,  മലപ്പുറം സ്വദേശി കെ.എം. മുഹമ്മദ് അബ്ഷര്‍ എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. കൗമാര വിഭാഗത്തില്‍ പുളിക്കല്‍ സ്വദേശിനി സി. അനാമിക ഒന്നാം സ്ഥാനവും കോഴിക്കോട് സ്വദേശിനി  പി.മിനാ മെഹര്‍ രണ്ടാം സ്ഥാനവും പി.ടി. ഷംനാദ് കൊട്ടപ്പുറം മൂന്നാം സ്ഥാനവും നേടി. യൗവനം വിഭാഗത്തില്‍ മലപ്പുറം സ്വദേശി എം.അജ്മല്‍ ഒന്നാം സ്ഥാനവും സുല്‍ഫ കെ.ടി. രണ്ടാം സ്ഥാനവും കൊട്ടപ്പുറം  സ്വദേശി പി. മുഹമ്മദ് ഹനീഫ  മൂന്നാം സ്ഥാനവും നേടി. പൊതു വിഭാഗത്തില്‍ മത്സരിച്ചവരില്‍ പെരുമ്പാവൂര്‍ സ്വദേശി കെ.എ സിദ്ദീഖ് ഒന്നാം സ്ഥാനവും തൃശൂര്‍ സ്വദേശി ജിതേന്ദ്ര കെ. വര്‍മ്മ രണ്ടാം സ്ഥാനവും കബീര്‍ അലി മലപ്പുറം മൂന്നാം സ്ഥാനവും നേടി.
 

date