Skip to main content

കൊണ്ടോട്ടി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്  ഇന്ന് ഉദ്ഘാടനം ചെയ്യും

കൊണ്ടോട്ടി താലൂക്കിലെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഇന്ന് (ജൂലൈ മൂന്ന്) രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. കൊണ്ടോട്ടി മേലങ്ങാടിയില്‍ നടക്കുന്ന പരിപാടിയില്‍ ടി.വി ഇബ്രാഹീം എം.എല്‍.എ ആദ്യ വിതരണോദ്ഘാടനം നിര്‍വഹിക്കും.
കൊണ്ടോട്ടി നഗരസഭാ പരിധിയിലെ പതിനേഴില്‍ പ്രവര്‍ത്തിച്ചിരുന്ന സപ്ലൈകോ മാവേലി സ്റ്റോറാണ് വിപുലമായ സൗകര്യങ്ങളോടെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റായി പ്രവര്‍ത്തനമാരംഭിക്കുന്നത്. പരിപാടിയില്‍ കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.സി ഷീബ, കൗണ്‍സിലര്‍ കെ.പി മറിയുമ്മ തുടങ്ങി വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

date