Skip to main content

കല്പകഞ്ചേരി കുടിവെള്ള പദ്ധതി ഓഗസ്റ്റില്‍  കമ്മീഷന്‍ ചെയ്യും

വളവന്നൂര്‍-കല്പകഞ്ചേരി കുടിവെള്ള പദ്ധതി ഓഗസ്റ്റില്‍ കമ്മീഷന്‍ ചെയ്യുമെന്ന് സി. മമ്മൂട്ടി എം.എല്‍.എ അറിയിച്ചു.  തിരൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വളവന്നൂര്‍, കല്പകഞ്ചേരി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നിനുള്ള പദ്ധതിയാണ് ഇത്. പുതിയ ട്രീറ്റ്മെന്റ് പ്ലാന്റും വിതരണ ശൃഖലയും ഉള്‍പ്പെടുന്ന പദ്ധതി കമ്മീഷന്‍ ചെയ്യുന്നതോടെ രണ്ട് പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും.
വെട്ടം പഞ്ചായത്തിലേക്ക് കുടിവെള്ളം നല്‍കുന്ന പദ്ധതിക്കായി പറവണ്ണയിലെ പുറമ്പോക്ക് ഭൂമിയില്‍ കിണര്‍ നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കും. കാരത്തൂരില്‍ ഡ്രെയിനേജ് നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ പ്രവൃത്തി തുടങ്ങും. പയ്യനങ്ങാടി റോഡ് വീതി കൂട്ടുന്നതിന് സര്‍വേ നടപടികള്‍ ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കുന്നതിനും യോഗത്തില്‍ ധാരണയായി. ഡപ്യൂട്ടി കലക്ടര്‍ (ഡി.എം) പി.എന്‍ പുരുഷോത്തമന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍  പങ്കെടുത്തു.  

date