Skip to main content

വായ്പയ്ക്ക് അപേക്ഷിക്കാം

 

കളിമണ്‍ ഉല്പന്ന നിര്‍മാണം കുലത്തൊഴിലായി സ്ഥീകരിച്ചിട്ടുള്ള സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് സംരംഭങ്ങളുടെ ആധുനികവല്‍ക്കരണത്തിനും നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വായ്പയ്ക്ക് അപേക്ഷിക്കാം. ആറ്  ശതമാനം പലിശ നിരക്കില്‍ രണ്ട് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ജാമ്യ വ്യവസ്ഥകള്‍ ബാധകമാണ്. പരമ്പരാഗത കളിമണ്‍ ഉല്പന്ന നിര്‍മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ  ആയിരിക്കണം അപേക്ഷകര്‍. പ്രായം 18നും 55നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അപേക്ഷാഫോറവും കൂടുതല്‍ വിവരവും www.keralapottery.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

date