Skip to main content

കളിമണ്‍ ഉല്പന്ന നിര്‍മാണ തൊഴിലാളികള്‍ക്ക്   വായ്പ നല്‍കുന്നു

കളിമണ്‍ ഉല്പന്ന നിര്‍മാണം കുലത്തൊഴിലായവര്‍ക്ക് നിലവിലെ സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിനും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വായ്പ നല്‍കുന്നു. അപേക്ഷകര്‍ പരമ്പരാഗത കളിമണ്‍ ഉല്പന്ന നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ  ആയിരിക്കണം. വായ്പ തുക പരമാവധി രണ്ട് ലക്ഷം രൂപയും പലിശ നിരക്ക് ആറ് ശതമാനവുമായിരിക്കും.  തിരിച്ചടവ് കാലാവധി 60 മാസവുമാണ്.  കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പദ്ധതികളുടെ നിബന്ധനകള്‍, അപേക്ഷാ ഫോറം, അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ എന്നിവ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുളളവര്‍ www.keralapottery.org എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് രേഖകള്‍ സഹിതം ജൂലൈ 31ന് വൈകീട്ട് അഞ്ചിനകം  മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, അയ്യങ്കാളി ഭവന്‍, രണ്ടാം നില, കനക നഗര്‍, കവടിയാര്‍ പി.ഒ., തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ, നേരിട്ടോ സമര്‍പ്പിക്കണം.  

date