Skip to main content

റോഡ് ഉദ്ഘാടനം ചെയ്തു

 

 

 

 

കൊടുവള്ളി പോലീസ് സ്റ്റേഷന്‍-ഉളിയാടന്‍കുന്ന്-ബസ്സ്റ്റാന്റ്‌റോഡിന്റെ ഉദ്ഘാടനം കാരാട്ട് റസാഖ് എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മിച്ചത്. നഗരസഭ ഡിവിഷന്‍ കൗണ്‍സിലര്‍ ഇ.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കാരാട്ട് ഫൈസല്‍, ഒ.പി. റസാഖ്, യു.കെ. അബൂബക്കര്‍, വഖഫ് ബോര്‍ഡ് മെമ്പര്‍ റസിയ ഇബ്രാഹിം, ഒപിഐ കോയ, ഒ.പി.റഷീദ്, എ.പി. സിദ്ധീഖ്, കെ.ശറഫുദ്ധീന്‍, പി.കെ.മുഹമ്മദ്, ചോലക്കര റസാഖ് എന്നിവര്‍ പങ്കെടുത്തു. യു. കെ.കാദര്‍ സ്വാഗതവും യു.കെ. പ്രസാദ് നന്ദിയും പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

date