Skip to main content

അപേക്ഷാ തീയതി നീട്ടി

ജില്ലയിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്റ് കോളനികളില്‍ വസിക്കുന്ന പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പുരുഷ വനിത ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികക്കായി (കാറ്റഗറി നമ്പര്‍ 09/2020, 08/2020 ) അപേക്ഷ  സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 15 വരെ ദീര്‍ഘിപ്പിച്ചു.  അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്യുന്ന സാക്ഷ്യപത്രത്തില്‍ വനാന്തരം / വനാതിര്‍ത്തി/ മറ്റുളളവ / സെറ്റില്‍മെന്റ് കോളനി / സെറ്റില്‍മെന്റ് കോളനി അല്ല തുടങ്ങിയ വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തണം. നേരത്തെ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളില്‍ ന്യൂനതയുളള സാക്ഷ്യപത്രം ഉളളടക്കം ചെയ്തിട്ടുളളവര്‍ ന്യൂനത പരിഹരിച്ച സാക്ഷ്യപത്രം അവസാന തിയ്യതിക്കു മുന്‍പ് ഹാജരാക്കണം.

date