Skip to main content

ലൈസൻസില്ലാതെ സാനിറ്റൈസർ വിൽപന: ഡ്രഗ്‌സ് കൺട്രോൾ വിഭാഗം കേസെടുത്തു

മതിയായ ഡ്രഗ്‌സ് ലൈസൻസില്ലാതെ ഹാൻഡ് സാനിറ്റൈസർ വാങ്ങി വിതരണം നടത്തിയതിന് പടവരാട് ഗുഡ്‌മോർണിംഗ് ഏജൻസിക്കെതിരെ തൃശൂർ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം കേസെടുത്തു. ഡ്രഗ്‌സ് കൺട്രോൾ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് ഡ്രഗ്‌സ് ലൈസൻസില്ലാതെ സാനിറ്റൈസർ വിൽക്കുന്നതായി കണ്ടെത്തിയത്. മതിയായ ഡ്രഗ്‌സ് ലൈസൻസുകൾ ഇല്ലാതെ സാനിറ്റൈസറുകൾ വാങ്ങി വിതരണം നടത്തുന്നത് കുറ്റകരമാണ്. ഡ്രഗ്‌സ് കൺട്രോളറുടെ നിർദ്ദേശപ്രകാരം തൃശൂർ ഡ്രഗ്‌സ് ഇന്റലിജൻസ് വിഭാഗം ഇൻസ്‌പെക്ടർമാരായ എം പി വിനയർ, ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാരായ റ്റി ഐ ജോഷി, ഗ്‌ളോഡിസ് പി കാച്ചപ്പിളളി, ടെസ്സി തോമസ്, നിഷ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ഥാപന ഉടമയ്‌ക്കെതിരെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം കേസെടുത്തു. കണ്ടെടുത്ത സാനിറ്റൈസറുകളും രേഖകളും കോടതിയിൽ ഹാജാരക്കി. 3 വർഷം മുതൽ 5 വർഷം വരെ ജയിൽ ശിക്ഷാ കിട്ടാവുന്നതും ഒരു ലക്ഷത്തിൽ കുറയാത്ത പിഴ ശിക്ഷ ലഭിക്കാവുന്നതുമായ കുറ്റമാണിത്.
 

date