Skip to main content

വലക്കാവ് സെൻററിൽ കടകൾ അടച്ചു; അണുനശീകരണം നടത്തി

വലക്കാവ് മണ്ണൂർ പ്രദേശത്ത് ബിഎസ്എഫ് ക്യാമ്പിലെ ജവാൻമാർക്ക് കോവിഡ്-19 സ്വീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. വലക്കാവ് സെൻററിൽ കടകൾ ജൂലൈ 10 വരെ അടച്ചിടാൻ ഗവ. ചീഫ് വിപ് അഡ്വ. കെ രാജന്റെ അധ്യക്ഷതയിൽ ചേർന്ന ഗ്രാമപഞ്ചായത്ത് യോഗം തീരുമാനിച്ചു. വലക്കാവ് സെൻററിൽ കോവിഡ് 19 ബാധിതനുമായി സമ്പർക്കം പുലർത്തിയ അഞ്ചു കടകളിലെ തൊഴിലാളികൾ ക്വാറന്റൈനിൽ പോകും. പഞ്ചായത്തിലെ മുഴുവൻ കടകളിലും പൊതുജനങ്ങൾ ഉള്ളിലേക്ക് കയറാത്ത രീതിയിൽ ക്രമീകരണങ്ങൾ വരുത്തും. ജനങ്ങൾ സാമൂഹിക അകലം പാലിക്കാനും, മുഖാവരണം നിർബന്ധമാക്കാനും ബോധവത്കരണം നടത്തും. യോഗത്തിൽ നടത്തറ പഞ്ചായത്ത് പ്രസിഡൻറ് പി ആർ രജിത്, വീഡിയോ കോൺഫറൻസിലൂടെ ജില്ലാ കളക്ടർ എസ് ഷാനവാസ്, ഡി എം ഒ കെ ജെ റീന, ഡി പി എം സതീഷ്‌കുമാർ, എ സി പി വാഹിദ് പി എന്നിവർ സംസാരിച്ചു.

date