Skip to main content

ദേശീയ സാമ്പിള്‍ സര്‍വെ ഇന്ന് പുനരാരംഭിക്കും

  കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ദേശീയ സാമ്പിള്‍ സര്‍വെ ജില്ലയില്‍ ഇന്ന് (ജൂലൈ ആറ്) മുതല്‍ പുനരാരംഭിക്കും. തൊഴില്‍ - തൊഴിലില്ലായ്മ എന്നിവ സംബന്ധിക്കുന്ന പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വെയാണ് ജില്ലയിലെ തിരുനാവായ, ചെറുകാവ് പഞ്ചായത്തുകളിലായി തുടങ്ങുന്നത്. തിരുനാവായ പഞ്ചായത്തിലെ 18, 20, 22 വാര്‍ഡുകളില്‍ ജൂലൈ ആറ്, ഏഴ് ദിവസങ്ങളിലും ചെറുകാവ് പഞ്ചായത്തിലെ നാല്, ആറ് വാര്‍ഡുകളില്‍ ജൂലൈ എട്ട് മുതല്‍ 10 വരെയുമാണ് സര്‍വെ നടക്കുക. സര്‍വേ നടക്കുന്ന വീടുകളിലെ അംഗങ്ങളുടെ പത്താംക്ലാസ് യോഗ്യത, തൊഴില്‍, തൊഴില്‍ ലഭ്യതയെ സംബന്ധിക്കുന്ന മറ്റു വിവരങ്ങള്‍ എന്നിവയാണ് ശേഖരിക്കുന്നത്. കോവിഡിനെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ തൊഴില്‍ സംബന്ധമായ ഈ സര്‍വേയ്ക്ക് കൃത്യമായ വിവരങ്ങള്‍ സഹകരിക്കണമെന്ന് റീജിയണല്‍ ഡയറക്ടര്‍ അറിയിച്ചു.
 

date