Skip to main content

അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം

      കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന അങ്കണവാടികളില്‍  വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു.  അപേക്ഷകര്‍ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം. അങ്കണവാടി വര്‍ക്കര്‍ എസ്.എസ്.എല്‍.സി പാസായവരും  ഹെല്‍പ്പര്‍ എസ്.എസ്.എല്‍.സി പാസാവാത്തവരും  എഴുതുവാനും വായിക്കുവാനും അറിയുന്നവരുമായിരിക്കണം. താത്പര്യമുള്ളവര്‍ ജൂലൈ 31ന് വൈകീട്ട് അഞ്ചിനകം ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് അരീക്കോട്, പി.ഒ അരീക്കോട്- 673639 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷ ഫോം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0483: 2852939.
  മലപ്പുറം, മഞ്ചേരി നഗരസഭാ പരിധിയിലുള്ള അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം  നടത്തുന്നു. അപേക്ഷകര്‍ നഗരസഭകളില്‍ സ്ഥിരതാമസക്കാരായിരിക്കണം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായവരും ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസാകാത്തവരുമായിരിക്കണം.  താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതമുള്ള അപേക്ഷ ജൂലൈ 25ന് വൈകീട്ട് മൂന്നിനകം ശിശുവികസന പദ്ധതി ഓഫീസര്‍, മലപ്പുറം (അര്‍ബന്‍) മുണ്ടുപറമ്പ് പി.ഒ, മലപ്പുറം ജില്ല എന്ന വിലാസത്തില്‍ നല്‍കണം. അപേക്ഷ ഫോം മലപ്പുറം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് , നഗരസഭ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0483: 2730950.

date