Skip to main content

ഓണ്‍ലൈന്‍ പഠനം അവലോകന യോഗം ചേര്‍ന്നു

   മങ്കട നിയോജക മണ്ഡലത്തിലെ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി  ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ മണ്ഡലത്തിലെ ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളില്ലാത്ത കുട്ടികളുടെ വിവരങ്ങള്‍ അധ്യാപകര്‍ ജനപ്രതിനിധികള്‍ക്ക് കൈമാറി. എം.എല്‍.എയുടെ നേതൃത്വത്തില്‍ ഓരോ മാസവും  ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേരാനും ധാരണയായി. മങ്കട ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എലിക്കോട്ടില്‍ സഹീദ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഹബീബ കരുവള്ളി, യൂസുഫ് മുല്ലപ്പള്ളി, പുഴക്കാട്ടിരി പഞ്ചായത്ത് പ്രതിനിധി കെ.പി അബ്ദുല്‍ മജീദ്, എ.ഇ.ഒ ലിസമ്മ ഐസക്ക്, ബി.പി.ഒ എ.സുരേഷ് കുമാര്‍, എച്ച്.എം.ഫോറം കണ്‍വീനര്‍ എം. വേണുഗോപാല്‍, ടി.കെ സാലിം, ജോര്‍ജ് ജോസഫ്, കെ.കെ രവീന്ദ്രന്‍, കെ.ലത, ടി.പ്രസന്നകുമാരി, പി.പി അനിത തുടങ്ങിയവര്‍ പങ്കെടുത്തു
 

date