വാഹന കരാര്‍
ഇടുക്കി ബ്ലോക്കില്‍ നടത്തുന്ന സ്നേഹധാര പാലിയേറ്റീവ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തിന് ബൊലീ റോ, ടാറ്റാ സുമോ, ടവേര, എന്ജോയ് (മോഡല്‍ 2015 അതിന് ശേഷമോ) എന്നീ വാഹനങ്ങള്‍ ഇന്ധനം, ഡ്രൈവര്‍ എന്നിവ ഉള്പ്പെടെ ലഭ്യമാക്കുന്നതിന് ടാക്സി വാഹനങ്ങളുടെ ടെണ്ടര്‍ ക്ഷണിച്ചു. പ്രതിമാസം 2000 കിലോമീറ്റര്‍ ഓടുന്നതിന് 34000 രൂപയും തുടര്ന്ന് വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ നിരക്കില്‍ വാടക നല്കും. ടെണ്ടര്‍ ഫോം ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കുയിലിമലയിലുള്ള കാര്യാലയത്തില്‍ ജൂലൈ 15 രാവിലെ 11 വരെ ലഭിക്കും. ടെണ്ടര്‍ ഫോമിന്റെ വില 400 രൂപ. ദര്‍ഘാസിനോടൊപ്പം ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഭാരതീയ ചികിത്സാ വകുപ്പ്, ഇടുക്കി എന്ന പേരില്‍ എസ്.ബി.ഐ ഇടുക്കിയില്‍ മാറാവുന്ന തരത്തില്‍ ഡി.ഡിയായി 1500 രൂപയുടെ നിര തദ്രവ്യം ജൂലൈ 17ന് ഉച്ചകഴിഞ്ഞ് ഒരു മണിക്ക് മുമ്പായി നേരിട്ടോ തപാല്‍, സ്പീഡ് പോസ്റ്റ്, കൊറിയര്‍ മുഖേനയോ സമര്പ്പിക്കണം. ടെണ്ടറുകള്‍ ജൂലൈ 17 ഉച്ചകഴിഞ്ഞ് 2 മണിക്ക് തുറക്കും.
- Log in to post comments