Skip to main content

താലൂക്ക് തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത്  13, 17  തീയ്യതികളില്‍

 

 

 

കോവിഡ് 19 - ന്റെ സാഹചര്യത്തില്‍ നിലവിലെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ താലൂക്ക് തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് താമരശ്ശേരി, വടകര താലൂക്കുകളില്‍ യഥാക്രമം ജൂലൈ 13, 17 തീയ്യതികളില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അദാലത്തില്‍ പങ്കെടുക്കുന്നതിനായി പൊതുജനങ്ങള്‍ തൊട്ടടുത്തുള്ള അക്ഷയസെന്ററില്‍ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യണം. ചികില്‍സാ സഹായം, റേഷന്‍ കാര്‍ഡ് സംബന്ധിച്ചുളള പരാതികള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കില്ല. 

 

താമരശ്ശേരി, വടകര  താലൂക്ക് പരിധിയിലുള്ളവര്‍ക്ക് യഥാക്രമം ജൂലൈ 11, 16 എന്നീ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മണി വരെ രജിസ്‌ട്രേഷന്‍ നടത്താം.  അക്ഷയ സെന്റര്‍ ജീവനക്കാര്‍ പരാതി നല്‍കാന്‍ സന്നദ്ധരായ പൊതുജനങ്ങളുടെ ഫോണ്‍ നമ്പര്‍ ശേഖരിക്കുകയും ഫോണ്‍ മുഖേന രജിസ്‌ട്രേഷന്‍ നടത്തുകയും പരാതി രേഖപ്പെടുത്തുകയും ചെയ്യണം . അക്ഷയ സെന്റര്‍ ജീവനക്കാര്‍ അനുവദിക്കുന്ന സമയപ്രകാരം പരാതിക്കാരന്‍ തൊട്ടടുത്തുള്ള അക്ഷയസെന്ററില്‍ അദാലത്ത് ദിവസം ഹാജരായാല്‍ മതിയാകും. പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് .ജില്ലയിലെ എല്‍എസ്ജിഡി ഉദ്യോഗസ്ഥരടക്കം എല്ലാ വകുപ്പുകളിലെയും ജില്ലാതല ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണം.

 

 

date