Skip to main content

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി; ബാലുശ്ശേരി മണ്ഡലത്തിൽ തുടക്കമായി

 

 

സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ബാലുശ്ശേരി മണ്ഡലം തല ഉദ്ഘാടനം പുരുഷൻ കടലുണ്ടി എംഎൽഎ നിർവഹിച്ചു.  കക്കഞ്ചേരി ഉള്ളിയേരി കൃഷിഭവനിൽ നടന്ന പരിപാടിയിൽ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജു ചെറുക്കാവിൽ അധ്യക്ഷത വഹിച്ചു.

 വിഷരഹിത പച്ചക്കറി വീട്ടുവളപ്പിൽ തന്നെ കൃഷി ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മണ്ഡലത്തിലെ മുഴുവൻ വീടുകളിലും പച്ചക്കറി കൃഷി ചെയ്യാൻ ആവശ്യമായ വിത്ത് കൃഷിഭവൻ മുഖേന വിതരണം ചെയ്യും.

കാർഷിക അസിസ്റ്റന്റ് ഡയറക്ടർ അനിത പാലേരി പദ്ധതി വിശദീകരണം നടത്തി.
ചടങ്ങിൽ ചന്ദ്രിക പൂമഠത്തിൽ, ശ്രീജ പുല്ലിരിക്കൽ,ജമീല കക്കഞ്ചേരി, വസന്ത വസന്ത നാറാത്തിടത്തിൽ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ ഹരിത കർമ്മസേനാഗംങ്ങൾ,പ്രദേശത്തെ കർഷകർ മറ്റു പൊതു പ്രവർത്തകർ പങ്കെടുത്തു.  കൃഷി ഓഫീസർ അബ്ദുൽ ബഷീർ സ്വാഗതവും ഹക്കിം കിഴുവന നന്ദിയും  പറഞ്ഞു.

date